നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിയുടെ മകന് മമ്മൂട്ടിയുടെ സ്‌നേഹചുംബനം (വീഡിയോ)

നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരിച്ച നഴ്‌സ് ലിനിയുടെ മകനെ നടന്‍ മമ്മൂട്ടി സ്‌നേഹത്തോടെ പുണര്‍ന്നു. ലിനിയുടെ മകനെ എടുത്ത് പൊക്കി മമ്മൂട്ടി സ്‌നേഹചുംബനം നല്‍കിയപ്പോള്‍ സദസ് കയ്യടിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
കൈരളി ടിവി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിലാണ് ലിനിയുടെ മകന് മമ്മൂട്ടി ഉമ്മ നല്‍കുന്നത്. പ്രസ്തുത ചടങ്ങില്‍ ലിനിക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. ലിനിക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഭര്‍ത്താവ് സജീഷ് എത്തിയിരുന്നു, ഒപ്പം ഇവരുടെ രണ്ട് മക്കളും. വേദിയിലേക്ക് കയറിയ ഉടനെ മമ്മൂട്ടി കുട്ടിയെ എടുക്കുകയും കവിളില്‍ ഉമ്മ നല്‍കുകയും ചെയ്തു.
ചടങ്ങില്‍ ബഹ്റിനിന്‍ കൂട്ടായ്മ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here