ബ്രുവറി – ഡിസ്റ്റിലറി ലൈസൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിവാദമായ ബ്രുവറി – ഡിസ്റ്റിലറി ലൈസൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി . ചട്ടങ്ങൾ പാലിക്കാതെയാണ് സർക്കാർ ഡിസ്റ്റിലറിക്കും ബ്രുവറികൾക്കും അനുമതി നൽകിയതെന്നും അഭസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച വ്യക്തതയില്ലന്നും ജല ലഭ്യത സംബന്ധിച്ച് പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു . അബ്കാരി നയത്തിനു വിരുദ്ധ മായി ചട്ടങ്ങൾ.ലംഘിച്ചാണ് അനുമതി നൽകിയതെന്നും ഏത് ജില്ലയിൽ എവിടെയാണ് ബ്രൂവറികൾ തുടങ്ങുന്നതെന്ന് വ്യക്തമല്ലന്നും ബിനാമി ഇടപാടാണന്നും ഹർജിയിൽ ആരോപണമുണ്ട് .മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹർജിക്കാരൻ .
ഹർജി കോടതി ബുധനാഴ്ച പരിഗണിക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് രൂപീകരിക്കുന്ന കോർ കമ്മിറ്റിയിൽ വനിത ഐപിഎസ് ഓഫീസറെ ഉൾപ്പെടുത്താൻ ഹൈക്കോടതി നിർദേശം. കോർ കമ്മിറ്റി രൂപീകരിക്കണമെന്ന സ്പെഷ്യൽ കമ്മിഷ്ണറുടെ റിപ്പോർട്ട് പരിഗണിച്ച കോടതി സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കമ്മിറ്റിയിൽ വനിതയെ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കുകയായിരുന്നു. എസ്പി റാങ്കിൽ കുറയാത്ത വനിത ഓഫീസറെ കമ്മിറ്റയിൽ ഉൾപ്പെടുത്തണം. ഇക്കാര്യത്തിൽ വ്യാഴാഴ്ചക്കകം നിലപാടറിയിക്കാൻ കോടതി സർക്കാരിനു നിർദ്ദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here