പന്തളത്ത് നാമജപ പ്രതിഷേധം

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് പന്തളത്ത് നാമജപയാത്രയും പ്രതിഷേധവും സംഘടിപ്പിച്ചു. പന്തളം കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു സമരം. വൈകിട്ട് നാലുമണിയോടെ ആരംഭിച്ച പ്രതിഷേധ സമരത്തില്‍ ഹൈന്ദവ സംഘടനകളും, സംഘാടകരും, ഭക്തരും അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. പന്തളം മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച നാമജപയാത്ര വലിയകോയിക്കല്‍ ക്ഷേത്രത്തിലാണ് സമാപിച്ചത്. പ്രശ്നത്തില്‍ കോടതിയല്ല ആചാര്യന്മാരും പന്തളം കൊട്ടാരവും, തന്ത്രിയുമാണ് നിലപാട് എടുക്കേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here