Advertisement

കണ്ണീരോര്‍മ്മയായി ബാലഭാസ്കറിന്റേയും ലക്ഷ്മിയുടേയും വിവാഹ ചിത്രങ്ങള്‍

October 3, 2018
0 minutes Read

ബാലഭാസ്കറിന്റെ ഭൗതിക ശരീരം അല്‍പം മുമ്പാണ് തൈക്കാട് ശാന്തി കവാടത്തില്‍ അഗ്നിഗോളങ്ങള്‍ ഏറ്റുവാങ്ങിയത്. വര്‍ഷങ്ങള്‍ നീണ്ട സംഗീത സപര്യയെ ഓര്‍ത്ത് മാത്രമല്ല മലയാളികള്‍ കണ്ണീര്‍ വാര്‍ക്കുന്നത്, വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ബാലഭാസ്കറിന്റേയും ലക്ഷ്മിയുടെ ജീവിതത്തിലേക്ക് വന്ന തേജസ്വിനി ബാലയെന്ന രണ്ട് വയസ്സുകാരിയേയും, ഇരു മരണങ്ങളും ഇനിയും അറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ലക്ഷ്മിയേയും കൂടി ഓര്‍ത്താണ്.  ഒരുപക്ഷേ ഭൂമിയില്‍ നിന്ന് എന്നേക്കുമായി മാഞ്ഞ് പോയത് ബാലഭാസ്കര്‍ എന്ന സംഗീതജ്ഞന്‍ മാത്രമായിരിക്കും. അദ്ദേഹത്തിന്റെ ഓര്‍മ്മകളും, സംഗീതവും ഒരിക്കലും ഭൂമിയില്‍ നിന്ന് മായില്ല. ബാലഭാസ്കറിന്റേയും മകളുേടയും അകാല മരണം ഉണ്ടാക്കിയ  ആഘാതം കേവലം സുഹൃത്തുക്കളിലോ, കുടുംബാംഗങ്ങളിലോ ഒതുങ്ങി നില്‍ക്കുന്നതുമല്ല, അപകട വാര്‍ത്തയറിഞ്ഞതോടെ മലയാളികള്‍ ഒന്നടങ്കം ബാലഭാസ്കറിനും കുടുംബത്തിനുമായി പ്രാര്‍ത്ഥിക്കുകയായിരുന്നു.

കുഞ്ഞും ഭര്‍ത്താവും മരിച്ചതറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ലക്ഷ്മിയെ ഓര്‍ത്ത് വിലപിക്കുകയാണ് കേരളം ഇന്ന്.പാതി മുറിഞ്ഞ ശ്രുതിപോലെ മുന്നോട്ടുള്ള ജീവിതത്തെ ലക്ഷ്മി എങ്ങനെ അതിജീവിക്കുമെന്ന ഭയത്തിലാണ് ഓരോ മലയാളിയും ഇന്ന്.  പ്രണയ വഴികളിലൂടെ ഒന്നായ ദാമ്പത്യവമായിരുന്നു ബാലഭാസ്കറിന്റേയും ലക്ഷ്മിയുടേയതും. വളരെ നീണ്ടതെങ്കിലും 18വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുഞ്ഞു തേജസ്വിനി ബാലയുമൊത്തുള്ള ജീവിതം കണ്ട് നിന്നവര്‍ക്കുപോലും മതിയായി കാണില്ല. അപകട വാര്‍ത്തകള്‍ പുറത്ത് വന്നതു മുതല്‍ ബാലഭാസ്കറിന്റെയും കുടുംബത്തിന്റെയും നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഇവരുടെ വിവാഹ ഫോട്ടോയും ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

2000ഡിസംബര്‍ 16നായിരുന്നു ഇരുവരുേടയും വിവാഹം. കോളേജ് കാലഘട്ടത്തില്‍ തുടങ്ങിയ അടുപ്പത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പെട്ടെന്ന് വളരെ ചെറുപ്രായത്തില്‍ വിവാഹിതരായവരാണ് ഇരുവരും. അതിലും എത്രയോ മുമ്പ് മനസുകൊണ്ട് ഒന്നായിരുന്നു. വിവാഹത്തിന് ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കള്‍ മാത്രമാണ്.  ഇരുവരും വിവാഹ രജിസ്റ്ററില്‍ ഒപ്പ് വയ്ക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.   

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top