ഗൂഡല്ലൂരിൽ കാറപകടം; അഞ്ച് മരണം

5 dead in gudalur accident

ഗൂഡല്ലൂരിലുണ്ടായ കാറപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നീലഗിരി ജില്ലയിലെ കല്ലട്ടി ചുരത്തിലാണ് അപകടം നടന്നത്.

മുതുമല ടൈഗർ റിസർവ്വിലേക്ക് പുറപ്പെടുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ സ്വദേശികളായ രവിവർമ്മ, ജെയ്കുമാർ, ഇബ്രാഹീം, അമർനാഥ്, ജൂഡ് ആന്റോ കെവിൻ എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന രാജേഷ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.

Top