മൂവാറ്റുപുഴയില്‍ വാഹനാപകടം; രണ്ട് മരണം

മൂവാറ്റുപുഴയില്‍ കാറ് ലോറിയ്ക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. കോട്ടയം സ്വദേശികളായ സുബിന്‍ അബ്രഹാം, കൂത്താട്ടുകുളം സ്വദേശി ജിജി മാത്യു എന്നിവരാണ് മരിച്ചത്. കമ്പികയറ്റിപ്പോകുകയായിരുന്ന ലോറിയ്ക്ക് പിന്നാലാണ് കാറ് ഇടിച്ചത്. കമ്പി ഇവരുടെ കാറിന്റെ ചില്ല് തകര്‍ത്ത് ഇരുവരുടേയും ദേഹത്ത് തുളച്ച് കയറുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.