കൈരളി ടി വി ക്യാമറാമാൻ സജികുമാർ പൂഴിക്കുന്ന് അന്തരിച്ചു

കൈരളി ടി വി ക്യാമറാമാൻ സജികുമാർ പൂഴി ക്കുന്ന് അന്തരിച്ചു. 45വയസ്സായിരുന്നു. കാൻസർ ബാധിതനായി ഒരു വർഷമായി ചികിത്സയിലായിരുന്നു. സംസ്കാര സമയം തീരുമാനിച്ചിട്ടില്ല. മൃതദേഹം പാപ്പനംകോട് പൂഴിക്കുന്നിലെ വീട്ടില്‍ ഉച്ചയ്ക്ക് 12.30 വരെ പൊതുദര്‍ശനത്തിന് വയ്ക്കും. 1. 30 ന് ശാന്തികവാടത്തിൽ സംസ്കാരം ചടങ്ങുകള്‍ നടക്കും.