കണ്ണൂര്‍ വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി

kannu airport

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പച്ചക്കൊടി. വിമാനത്താവളത്തിന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ ഏറോഡ്രാം ലൈസന്‍സ് ഇന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുവദിച്ചു.

ഡിജിസിഎ വിമാനത്താവളത്തിലെ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നുള്ള പരീക്ഷണപ്പറക്കല്‍ വിജയകരമായതിന്‍റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയത്.

കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും കഴിഞ്ഞ സെപ്തംബര്‍ 20 ന് വിജയം കണ്ടിരുന്നു.  190 സീറ്റുകളുള്ള എയര്‍ ഇന്ത്യ ബോയിംഗ് 737 വിമാനമാണ് പരീക്ഷ പറക്കലിനെത്തിയത്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിബന്ധന പ്രകാരമുള്ള ഡിവിആര്‍ഒ പരീക്ഷണത്തിനായി തിരുവനന്തപുരത്തുനിന്നുമാണ് യാത്രാവിമാനം എത്തിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top