ഇന്ധനവില; നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി

എണ്ണ വിലയില്‍ ലിറ്ററിന് ഒന്നര രൂപ കുറയ്ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും ഒരു രൂപ കുറയ്ക്കാന്‍ എണ്ണ കമ്പനികളും രണ്ടര രൂപ വില കുറയ്ക്കാന്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാന ഗവണ്‍മെന്റുകളും തീരുമാനിച്ച സാഹചര്യത്തില്‍ ലിറ്ററിന് രണ്ടര രൂപ സംസ്ഥാന നികുതിയില്‍ കുറവ് വരുത്താന്‍ കേരള ഗവണ്‍മെന്റ് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
യു.ഡി.എഫ്. ഗവണ്‍മെന്റ് കാലത്ത് എണ്ണ വില കൂടിയപ്പോഴെല്ലാം സംസ്ഥാന നികുതി വേണ്ടെന്നു വച്ച സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ വില വര്‍ദ്ധനവിനെ എതിര്‍ക്കുകയും അതിന്റെ ആനുകൂല്യം പറ്റുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് പിണറായി ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.