Advertisement

‘ആറ് മാസത്തിനുള്ളിൽ പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് കാറുകൾ എത്തും’; കേന്ദ്രമന്ത്രി നിതിൻ‌ ​ഗഡ്കരി

March 20, 2025
Google News 2 minutes Read

ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് പെട്രോള്‍ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഒരേ വിലയില്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ‌ ​ഗഡ്കരി. 32-ാമത് കൺവെർജൻസ് ഇന്ത്യ എക്സ്പോയെയും സ്മാര്‍ട്ട് സിറ്റീസ് ഇന്ത്യ എക്‌സ്‌പോയുടെ പത്താമത് എഡിഷനിൽ‌ ഡൽ​ഹിയിൽ സംസാരിക്കുകയായിരുന്നു അദേഹം. നിലവിൽ പെട്രോൾ കാറുകളേക്കാൾ വളരെ കൂടുതലാണ് ഇലക്ട്രിക് കാറുകളുടെ വില.

പ്രദേശിക വാഹന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കൊപ്പം വായുമലിനീകരണത്തിനെതിരയുള്ള നടപടികളും ഈ രം​ഗത്ത് മാറ്റങ്ങൾ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ‌ ​ഗഡ്കരി പറഞ്ഞു. ഇവിയുടെയും പെട്രോൾ വാഹനങ്ങളുടെ വിപണവിലകൾ തുല്യമാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് നിതിൻ‌ ​ഗഡ്കരി പറഞ്ഞു.

ഓട്ടോമോട്ടീവ് വ്യവസായത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾ ചർച്ചാ വിഷയമാണ്. തുടക്കത്തിൽ OEM-കൾ ഈ പരിവർത്തനത്തോട് മടിച്ചുനിന്നിരുന്നു, എന്നാൽ ഇപ്പോൾ പിവി, ഇരുചക്ര വാഹന മേഖലയിലെ എല്ലാ പ്രധാന നിർമ്മാതാക്കൾക്കും അവരുടെ നിരയിൽ കുറഞ്ഞത് ഒരു ഇലക്ട്രിക് വാഹനമെങ്കിലും ഉണ്ട്. ഇറക്കുമതിക്ക് പകരമുള്ളത്, ചെലവ് കുറഞ്ഞത്, മലിനീകരണ രഹിതം, തദ്ദേശീയ ഉൽപ്പാദനം എന്നിവയാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വളരെ മികച്ചതാണെന്നും അതിനായി സ്മാർട്ട് സിറ്റികൾക്കും സ്മാർട്ട് ഗതാഗതത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗഡ്കരി ഉറപ്പിച്ചു പറഞ്ഞു. റോഡ് നിർമ്മാണ ചെലവ് കുറയ്ക്കുന്നതിന് പുതിയ സാങ്കേതികവിദ്യയും നവീകരണവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗഡ്കരി പറഞ്ഞു. 212 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഡെറാഡൂൺ ആക്സസ്-കൺട്രോൾഡ് എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഗഡ്കരി പറഞ്ഞു.

Story Highlights : EVs to cost same as petrol cars in 6 months, says Nitin Gadkari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here