പീച്ചി, ചിമ്മിനി ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും; തൃശൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം

peechi dam shutter may open

പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ വെളളിയാഴ്‌ച (ഒക്‌ടോബര്‍ 5) വൈകീട്ട്‌ നാലിന് 10 ഇഞ്ച്‌ തുറക്കുമെന്ന്‌ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ അറിയിച്ചു. രാവിലെ എട്ട് മണിക്ക്‌ ആറ് ഇഞ്ചും ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ എട്ട് ഇഞ്ചുമാണ്‌ തുറന്നത്‌.

ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ രാവിലെ എട്ടിന്‌ 15 സെന്റിമീറ്ററും പത്തു മണിക്ക്‌ 20 സെന്റിമീറ്ററും ഉച്ചയ്‌ക്കും 25 സെന്റിമീറ്ററുമാണ്‌ തുറന്നിട്ടുളളത്‌. ഇടതുകര, വലതുകര കനാലുകളുടെയും മണലി, കുറുമാലിപുഴകളുടെയുടെയും സമീപത്ത്‌ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Loading...
Top