Advertisement

മലപ്പുറം കാളികാവിലെ കടുവാ ദൗത്യത്തിനിടെ നിലമ്പൂർ സൗത്ത് DFOക്ക് സ്ഥലംമാറ്റം

4 hours ago
Google News 2 minutes Read
dfo

മലപ്പുറം കാളികാവ് കടുവാ ദൗത്യത്തിൻ്റെ ചുമതലയിലുള്ള നിലമ്പൂർ സൗത്ത് ഡി എഫ് ഒയ്ക്ക് സ്ഥലം മാറ്റം. ഡി എഫ് ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്.

കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. ഇതിനിടയിലാണ് ദൗത്യത്തിന് ചുമതല വഹിക്കുന്ന ഡി എഫ് യ്ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. എ സി എഫ് കെ രാകേഷിനാണ് പകരം ചുമതല. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.

എന്നാൽ ഡി എഫ് ഒ ധനിക് ലാലിനെ സ്ഥലം മാറ്റിയത് കടുവാ ദൗത്യത്തെ ബാധിക്കുമെന്ന് ഡോ. അരുൺ സക്കറിയ പ്രതികരിച്ചു. ദൗത്യത്തിന് നേതൃത്വം നൽകുന്ന ആളെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സ്വാഭാവികമായും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സമയത്തെ ചൊല്ലിയുള്ള തർക്കം; തിരുവനന്തപുരത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷവും കത്തിക്കുത്തും, ദൃശ്യങ്ങൾ പുറത്ത്

വനം വകുപ്പ് പാറശ്ശേരി മേഖലയിൽ ജാഗ്രത നിർദേശം നൽകിയതോടെ നിരവധി തൊഴിലാളികൾക്കാണ് ജോലിക്ക് പോകാൻ കഴിയാതെ ഇരിക്കുന്നത്. ഇവർക്ക് ഭക്ഷണ കിറ്റ് നൽകാൻ കാളികാവിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. കൂടാതെ പ്രദേശത്തെ അടിക്കാടുകൾ വെട്ടും. വനംവകുപ്പിന്റെ പരിശോധനയിൽ ഇതുവരെയും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരുപത് പേരടങ്ങുന്ന മൂന്ന് സംഘങ്ങളായാണ് കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടെത്താൻ 50 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുകൾ സ്ഥാപിച്ചിടങ്ങളിൽ കടുവയുടെ സാന്നിധ്യം ഇല്ല.

Story Highlights : Nilambur South DFO transferred during tiger mission in Kalikavu, Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here