ഇന്ത്യ-റഷ്യ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

എസ് 400 മിസൈല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനും ഒപ്പുവെച്ചു. അഞ്ച് എസ് 400 മിസൈലുകളാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. 39,000 കോടി രൂപയുടേതാണ് കരാര്‍.
ഇതിന് പുറമെ ബഹിരാകാശ സഹകരണം സംബന്ധിച്ച കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. വികസനത്തില്‍ ഇന്ത്യയുടെ പങ്കാളിയാണ് റഷ്യയെന്ന് മോദി പറഞ്ഞു. പ്രതിരോധ സാങ്കേതിക സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയെന്ന് പുടിനും പ്രതികരിച്ചു.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അത്താഴ വിരുന്നിൽ പങ്കെടുത്ത പുടിൻ മോദിയുമായി നയതന്ത്ര ബന്ധത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ ഇന്നാണ് ഔദ്യോഗിക നയതന്ത്ര ചർച്ച നടക്കുക. സന്ദർശനത്തിനോട് അനുബന്ധിച്ച് 20 ഓളം കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പിടുന്നത്.
അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചാണ് റഷ്യയില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here