ഇടുക്കി അണക്കെട്ട് നാളെ തുറക്കും; ജാഗ്രത പാലിക്കുക

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കനത്ത മഴയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് ഇടുക്കി ഡാം നാളെ തുറക്കും. ചെറുതോണി ഡാം നാളെ തുറക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ വൈകീട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 50 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. നാളെ രാവിലെ ആറിന് ഒരു ഷട്ടര്‍ തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണിത്.

ചെറുതോണി ഡാം ഇന്ന് വൈകീട്ട് തുറക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

ഡാം തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം.

Top