നടന്‍ റിസബാവ തെറ്റുകാരനാണെന്ന് കോടതി

ചെക്ക് കേസില്‍ നടന്‍ റിസബാവ തെറ്റുകാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ കോടതിയാണ് റിസബാവ തെറ്റുകാരനെന്ന് കണ്ടെത്തിയത്. എളമക്കര സ്വദേശി സാദിക്കിന് 11 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നല്‍കിയെന്നതാണ് നടനെതിരെയുള്ള കേസ്.
റിസബാബക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസില്‍ അപ്പീല്‍ നല്‍കുന്നതിന് വേണ്ടിയാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. സി.എം.സാദ്ദിഖിന്റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം 2014ല്‍ ഉറപ്പിച്ചിരുന്നു. പിന്നീട് റിസബാവ സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയതായി പറയുന്നു. പണം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പിന്നീട് 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നുമാണ് പരാതി.
നേരിട്ട് ഹാജരാകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും റിസബാവ അതിന് തയ്യാറാവാതിരുന്നതോടെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് കേസില്‍ കോടതി വിധി പറയാനിരുന്നതാണ്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റിസബാവ എത്തിയിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here