എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം ഇന്ന്

amma

സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം ഇന്ന്. കൊച്ചിയിലാണ് യോഗം ചേരുന്നത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്യുസിസി നൽകിയ കത്തും ഇന്ന് യോഗം പരിഗണിക്കും. ഈ വിഷയത്തിലെ താരങ്ങളുടേയും നിർമ്മാതാക്കളുടേയും നിലപാടും യോഗത്തിൽ ചർച്ചയായേക്കും. പ്രളയ ദുരിതത്തിൽ നിന്ന് കരകയറുന്നതിനായി കേരളത്തിന് ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം യോഗത്തിൽ കൈക്കൊള്ളും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top