ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും

കനത്ത മഴ പെയ്തേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചെറുതോണി അണക്കെട്ടിന്രെ ഷട്ടർ ഇന്ന് തുറക്കും. പരമാവധി സംഭരണ ശേഷിയേക്കാൾ 18 അടി കുറവ് വെള്ളമാണ് ഇപ്പോൾ ഇടുക്കിയിലുള്ളത്. ഇന്നലെ അണക്കെട്ട് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രതീക്ഷിച്ച പോലെ നീരൊഴുക്ക് ഉണ്ടാകാഞ്ഞതിനാൽ ഷട്ടറുകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് അണക്കെട്ട് തുറന്ന് അമ്പത് ക്യുമെക്സ് വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. വൈദ്യുതി ബോർഡ് ചെയർമാൻ എൻഎസ് പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
11 മണിയോടെയാണ് ഷട്ടർ തുറക്കുക. രാവിലെ കളക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരുന്നുണ്ട്. അതിന് ശേഷമാണ് ഷട്ടർ തുറക്കുക. പെരിയാറിന്റെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here