‘എല്ലാം വളരെ പെട്ടന്നായിരുന്നു!’; രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അനായാസ വിജയം. മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ഒരു ഇന്നിംഗ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്.
ഒന്നാം ഇന്നിംഗ്‌സില്‍ ഫോളോഓണ്‍ വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍, ആദ്യ ഇന്നിംഗ്‌സിന് സമാനമായി രണ്ടാം ഇന്നിംഗ്‌സിലും വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 196 ല്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.
ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 468 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 649 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 181 റണ്‍സില്‍ അവസാനിച്ചിരുന്നു. ഇതോടെ, രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് ലീഡ് ചെയ്യുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ പൃഥ്വി ഷാ (134), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (139), രവീന്ദ്ര ജഡേജ (പുറത്താകാതെ 100) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് 649 എന്ന കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here