22
Feb 2019
Friday
Kuttanadu

റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ജാഗ്രത തുടരണം

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. പകരം അതിശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായാണ് വിവരം.

ശനിയാഴ്ച മുതല്‍ 11 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റിമീറ്റര്‍ വരെ മഴ പെയ്യാം. വയനാട്ടിലും പത്തനംതിട്ടയിലും ഞായറാഴ്ച വരെ അതിശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലര്‍ട്ട് തുടരും. പാലക്കാട് തിങ്കളാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് തുടരും. കണ്ണൂരിലും കോഴിക്കോടും ഒന്‍പത് വരെ യെല്ലോ അലര്‍ട്ട്.

Top