Advertisement

ബലൂണിന് തീപിടിച്ചു; പൊട്ടിത്തെറിയുണ്ടായത് രാഹുല്‍ ഗാന്ധിക്ക് തൊട്ടരികില്‍ (വീഡിയോ)

October 7, 2018
Google News 0 minutes Read
blast a

തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയില്‍ ബലൂണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടയിലാണ് പൊട്ടിത്തെറി. തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു രാഹുല്‍. രാഹുല്‍ ഗാന്ധി വാഹനത്തില്‍ നിന്ന് നാട്ടുകാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അപകടം.

രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാൻ തയ്യാറാക്കി വെച്ചിരുന്ന തട്ടിൽ നിന്ന് ബലൂണിൽ തീ പടരുകയായിരുന്നു. തീ പിടിച്ച ബലൂൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ആളിക്കത്തുകയുമായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മിൽ രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോ‍ഡ് ഷോയാണ് രാഹുൽ ഗാന്ധി ജബൽപൂരിൽ നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here