‘ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും’; ദേവസ്വം ബോര്‍ഡ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരുക്കം തുടങ്ങി. നാളെ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ച് സത്യവാങ്മൂലം നല്‍കും. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് നാളെ രേഖാമൂലം ഹൈക്കോടതിയെ അറിയിക്കുക. സ്ഥലപരിമിതി കാരണം കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രയാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കും. നിലവിലുള്ള സൗകര്യങ്ങള്‍ സ്ത്രീകള്‍ക്കുകൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ മാറ്റിയെടുക്കും. പമ്പയില്‍ കുളിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
കോടതി വിധിയനുസരിച്ച് സ്ത്രീകള്‍ എത്തിയാന്‍ തടയാന്‍ സാധിക്കില്ലെന്നാണ് ദേവസ്വം കമ്മീഷ്ണറുടെ നിലപാട്. വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡിന് ബാധ്യതയുണ്ടെന്ന് ബോര്‍ഡ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here