സന്നിധാനത്ത് വനിതാ പോലീസ് ജീവനക്കാരെ നിയോഗിച്ച് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മണ്ഡല-മകര വിളക്ക് കാലത്ത് ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ ദേവസ്വം ബോര്‍ഡ് ഒരുക്കങ്ങള്‍ ആരംഭിച്ചു. സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ദേവസ്വം കമ്മിഷ്ണര്‍ പുറത്തിറക്കി.
ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍പ്പടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും ദേവസ്വം ബോര്‍ഡിലെ വനിത ജീവനക്കാരെയും എംപ്ലോയ്‌മെന്റ് വഴി എത്തിയ താല്‍കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണ് ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
അതേസമയം, ശബരിമലയില്‍ 14, 15 തിയ്യതികളിലായി വനിതാ പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തും. ഇത് സംബന്ധിച്ച് 40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കയച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള നാല്‍പതു പേരില്‍ 30 വനിതാ പൊലീസുകാരെയും 14, 15 തിയ്യതികളിയായി ശബരിമലയില്‍ എത്തും.
ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് കേരളാ പൊലീസിലെ വനിതകള്‍ സ്വമേധയാ വന്നില്ലെങ്കില്‍ ഇതര സംസ്ഥാനത്തെ വനിതാ പൊലീസുകാരെ എത്തിക്കാനുള്ള സഹായം തേടുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here