ശബരിമല വിവാദം; മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ കേരളാ ഹൗസിന് മുന്നില്‍ വച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞു. പ്രതിഷേധ പ്രകടനത്തിന് അണിചേര്‍ന്നവരില്‍ ഏതാനും പേര് ചേര്‍ന്ന് കാര്‍ തടയുകയായിരുന്നു. കാര്‍ തടഞ്ഞതില്‍ സ്ത്രീകളുമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ പലയിടത്തും ശബരിമല വിധിയെ തുടര്‍ന്ന് പ്രതിഷേധം ശക്തിപ്പെട്ടു വരികയാണ്. ബിജെപിയും കോണ്‍ഗ്രസും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here