Advertisement

ബാവുക്കയുടെ പാട്ടുകള്‍ക്ക് മരണമില്ല

October 7, 2018
Google News 1 minute Read

മലയാളികളുടെ പ്രിയപ്പെട്ട ബാവുക്ക ഓര്‍മ്മയായിട്ട് ഇന്ന് 40 വര്‍ഷം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരികത മലയാളിയുടെ ഹൃദയം തൊട്ടത് എം എസ് ബാബുരാജിന്റെ പാട്ടുകളിലൂടെയാണ്. കഠിനമായ ജീവിതാനുഭവങ്ങളാണ് ബാബുരാജിനെ സ്‌നേഹത്തിന്റെ പാട്ടുകാരനാക്കിയത്.

മാര്‍ച്ച് 9 , 1929 ല്‍ കോഴിക്കോടാണ് ബാബുരാജിന്റെ ജനനം. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ജാന്‍ മുഹമ്മദ് ഖാനായിരുന്നു പിതാവ്. അമ്മയെ ഉപേക്ഷിച്ച് പിതാവ് ജന്‍മനാടായ കൊല്‍ക്കത്തയിലേക്ക് മടങ്ങിയപ്പോള്‍ ബാബുരാജ് ഒറ്റയ്ക്കായി. വിശപ്പടക്കാന്‍ ട്രെയിനിലെ പാട്ടുകാരനായി.

പൊലീസുകാരനായ കുഞ്ഞഹമ്മദ് ബാബുരാജിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ജീവിതത്തിലേക്ക് കൈപിടിച്ചു. ആദ്യം നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും ബാബുരാജ് എത്തി. പി ഭാസ്‌ക്കരനും വയലാറിനുമൊപ്പം ബാബുരാജ് മലയാളിയുടെ ഹൃദയം തൊട്ട ഗാനങ്ങള്‍ ഒരുക്കി.അക്കാലത്ത് മലയാളിയുടെ പ്രണയവും വിരഹവുമെല്ലാം ബാവുക്കയുടെ പാട്ടായിരുന്നു. 1960-70 കാലഘട്ടത്തില്‍ ബാബുരാജ് ഒരുക്കിയ ഗാനങ്ങള്‍ ഏറ്റുപാടാത്ത മലയാളികള്‍ ഉണ്ടായിരുന്നില്ല. 1978 ഒക്ടോബര്‍ 7 ന് ബാബുരാജ് അനശ്വരതയിലേക്ക് ചേക്കേറി. മലയാളിക്ക് അറിയാം. ബാവുക്കയ്ക്ക് പകരം ബാവുക്ക മാത്രമേയുള്ളൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here