Advertisement

‘ബാബുരാജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു’; മാലാ പാർവതിക്കെതിരെ വനിതാ അംഗങ്ങൾ

5 days ago
Google News 1 minute Read

ശ്വേതാ മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാലാ പാർവതി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് വനിതാ അംഗങ്ങൾ. മാലാ പാർവതി ചെയ്ത് കൂട്ടുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാനുള്ള കാര്യങ്ങളെന്ന് വനിത അംഗങ്ങൾ പറഞ്ഞു.

ബാബുരാജിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മാലാ പാർവതി ഉന്നയിക്കുന്നതെന്നും അവർ വിമർശിച്ചു. കേസിനുപിന്നിൽ ബാബുരാജല്ലെന്നും നെറികെട്ട കളികൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല അദ്ദേഹമെന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞത്.

ഇത്രയും നെറികെട്ട കളിക്ക് ബാബുരാജ് കൂട്ട് നില്‍ക്കില്ല എന്നാണ് എന്‍റെ വിശ്വാസം. ഞാന്‍ മനസിലാക്കിയ ഒരാള്‍ എന്ന നിലയില്‍ ബാബുവിനെ കുറിച്ച് എനിക്ക് അതേ പറയാനുള്ളൂ. ബാബുവിനെ പറ്റി വല്ലതും പറഞ്ഞാല്‍ നമ്മള്‍ ബാബു രാജിന്‍റെ സൈഡാണ് എന്നല്ലെ പറയുന്നേ, അങ്ങനെയൊന്നുമില്ല. എവിടെ എന്ത് തെറ്റ് കണ്ടാലും നമ്മള്‍ സംസാരിക്കും. എനിക്ക് അമ്മ സംഘടന എന്ന് പറയുന്നത് എന്‍റെ കുടുംബം പോലെയാണെന്നും പൊന്നമ്മ ബാബു പറഞ്ഞു.

മാലാ പാർവതി മീഡിയ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയിട്ട് ചെയ്യുന്നതാണ്. അവര്‍ കളത്തിലേ ഇല്ലാത്ത സ്ത്രീയാ. ആര്‍ക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു. മാലാ പാര്‍വതിക്ക് വേണ്ടി ഇരിക്കുന്നവരല്ല ഞങ്ങള്‍. അമ്മ സംഘടനയ്ക്ക് വേണ്ടി ഇരിക്കുന്നവരാണ്. വെറുതെ മീഡിയയില്‍ ഉറങ്ങി അമ്മയേയും നാറ്റിച്ച്. ഞങ്ങളുടെ സഹോദരിമാരെയും നാറ്റിച്ച് ഇവരെന്തിനാ എല്ലാ ചാനലും കയറി ഇറങ്ങി നടക്കുന്നെ എന്നും പൊന്നമ്മ വിമർശിച്ചു.

Story Highlights : ponnamma babu against maala parvathy baburaj issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here