നിലയ്ക്കലില്‍ പര്‍ണ്ണശാല കെട്ടി സമരം

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് നിലയ്ക്കലില്‍ പര്‍ണ്ണശാല കെട്ടി സമരം. ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം. രാപകല്‍ സമരമാണ് സംഘടിപ്പിച്ചത്. കേരളം മുഴുവന്‍ പ്രതിഷേധമുയര്‍ന്നിട്ടും വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികളൊന്നുമില്ലെന്ന് സമര സമിതി ആരോപിക്കുന്നു. ആചാരം ലംഘിച്ച് എത്തുന്നവരെ ബോധവത്കരിക്കുമെന്നും സമരനേതാക്കള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More