Advertisement

രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയും; കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍

October 7, 2018
Google News 1 minute Read
congress leads with 32000 votes in karnataka

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ മറികടന്ന് അധികാരത്തിലെത്തുമെന്ന് അബിപ്രായ സര്‍വേ. എബിപി ന്യൂസ് – സി വോട്ടര്‍, സി ഫോര്‍ സര്‍വേകളാണ് കോണ്‍ഗ്രസിന്റെ മേധാവിത്വം പ്രവചിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള രാജസ്ഥാനിലെ ഭരണവിരുദ്ധ വികാരത്തിന്‍മേലുള്ള വോട്ടിംഗ് ശീലം ഇത്തവണയും ആവര്‍ത്തിക്കുമെന്നും ബിജെപി സര്‍ക്കാറിനെ ജനങ്ങള്‍ താഴെയിറക്കുമെന്നുമാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് 50 ശതമാനം വോട്ട് നേടുമെന്നാണ് സര്‍വേ ഫലം. ഒരു സര്‍വേ കോണ്‍ഗ്രസിന് 142 സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റൊരു സര്‍വേയില്‍ 128 മുതല്‍ 142 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും പറയുന്നു. 200 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here