ബ്രഹ്മോസ് മിസൈൽ രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തി; ജീവനക്കാരൻ അറസ്റ്റിൽ

employee leaked brahmos missile information to pak

ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ ജീവനക്കാരൻ ബ്രഹ്മോസ് ആണവ മിസൈൽ വിവരങ്ങൾ പാകിസ്ഥാന് ചോർത്തിയതായി സൂചന. വിവരങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന ഡിആർഡിഒ ജീവനക്കാരനായ നിശാന്ത് അഗർവാളിനെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽവെച്ച് ഉത്തർ പ്രദേശ് ആന്റി ടെററിസം സ്‌ക്വാഡും (എടിഎസ്), മിലിറ്ററി ഇന്റെലിജൻസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നിശാന്തിനെ പിടികൂടുന്നത്.

നാഗ്പൂരിനടുത്തുള്ള ബ്രഹ്മോസ് പ്രൊഡക്ഷൻ സെന്ററിൽ കഴിഞ്ഞ നാല് വർഷമായി പ്രവർത്തിച്ചുവരികയാണ് നിശാന്ത്. ബ്രഹ്മോസ് മിസൈൽ സംബന്ധിച്ച് സാങ്കേതിക വിവരങ്ങൾ പാകിസ്ഥാന് ഏജൻസികൾക്ക് ചോർത്തി കൊടുത്തുവെന്നാണ് സൂചന. നിശാന്ത് അഗർവാളിനെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്.

ലോകത്തെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top