Advertisement

ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും മുതലെടുപ്പിന് ശ്രമിക്കുന്നു; സിപിഎം കേന്ദ്രകമ്മിറ്റി

October 8, 2018
0 minutes Read

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഏതുതരം വിവേചനത്തിനും എതിരായ നിലപാട് മുറുകെ പിടിക്കുമെന്നും സിപിഎം പറഞ്ഞു. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനൊപ്പമാണെന്ന് കേന്ദ്ര കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് നയം കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി പാസാക്കി. കോണ്‍ഗ്രസിന്റെ നിലപാട് അറിഞ്ഞ ശേഷം ബംഗാളിലെ സഖ്യത്തെ കുറിച്ച് തീരുമാനിക്കാമെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top