23
Feb 2019
Saturday
Kuttanadu

കാണാതായ വിദ്യാർത്ഥിയെ ആൾതാമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

boy found dead in abandoned house

മാനന്തവാടിയിൽ നിന്നു കാണാതായ വിദ്യാർത്ഥിയെ ആൾതാമസമില്ലാത്ത വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. കെല്ലൂർ കാരാട്ട്കുന്ന് പരേതനായ കട്ടക്കാലൻ മൂസയുടെ മകൻ നിസാമിനെയാണ് ചൂട്ടക്കടവിലെ ആൾത്താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം ഒന്ന് മുതലാണ് നിസാമിനെ കാണാതാകുന്നത്. മൃതദേഹത്തിനടുത്ത് നിന്നും ലഭിച്ച ബാഗിൽ നിന്നും കിട്ടിയ സ്വിച്ച് ഓഫായ മൊബൈൽ ഫോണിൽ നിന്നും നമ്പർ കണ്ടെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതെ തുടർന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Top