23
Feb 2019
Saturday
Kuttanadu

‘മീ ടൂ ക്യാമ്പയിന്‍’; വനിതാ മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്

editors guild

ന്യൂസ് റൂമുകളിലും സ്ഥാപനങ്ങളിലും നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ ‘മീ ടൂ’ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പിന്തുണ. ‘മീ ടു’ വെളിപ്പെടുത്തല്‍ നടത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി എഡിറ്റേഴ്‌സ് ഗില്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തരത്തില്‍ പീഡനങ്ങള്‍ ഏറ്റുപറയുന്ന ഇരകള്‍ക്കൊപ്പം ഗില്‍ഡ് നില്‍ക്കുമെന്നും അതിനുള്ള നിര്‍ദ്ദേശം എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുള്ളതായും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.

Top