നെറ്റ്ഫ്‌ളിക്‌സ് ഉപയോഗം അമിതമായി; യുവാവ് ആശുപത്രിയിൽ

പ്രമുഖ ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫഌക്‌സിന്റെ ഉപയോഗം അമിതമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെറ്റ്ഫ്‌ളിക്‌സ് ഉപയോഗം പരിധിവിട്ടതോടെ മാനസികാരോഗ്യം തകർന്ന യുവാവിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26 വയസ്സുള്ള ബംഗളൂരു സ്വദേശിയെ നിംഹാൻസിലെ ഡോക്ടർമാരാണ് ചികിത്സിക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സ് വീഡിയോകൾ കാണാൻ പ്രതിദിനം ഏഴ് മണിക്കൂറിലധികം യുവാവ് ചെലവഴിച്ചിരുന്നു.
ജീവിത പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴി എന്ന നിലയ്ക്കാണ് യുവാവ് നെറ്റ്ഫ്‌ളിക്‌സ് വീഡിയോകൾ സ്ഥിരമായി കാണാൻ തുടങ്ങിതെന്ന് നിംഹാൻസിലെ മാനസികാരോഗ്യ വിദഗ്ധൻ പ്രഫസർ മനോജ് കുമാർ ശർമ പറഞ്ഞു. ക്ഷീണം, കണ്ണിന് ആയാസം, ഉറക്കമില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളുമായാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here