Advertisement

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു

October 10, 2018
0 minutes Read

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പാരിദോഷികവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍, ഒ. രാജഗോപാല്‍ എംഎല്‍എ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 20 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 15 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷം രൂപയും സര്‍ക്കാര്‍ പാരിദോഷികം നല്‍കി. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി കേരളത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ കായിക താരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top