‘മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണം, പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുത്’; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

high court of kerala

മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.

അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹർജിക്കാരൻ. മക്കയിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടന്നിരിക്കെ പർദ ധരിക്കാൻ നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ ആരോപിക്കുന്നു .

കേന്ദ്ര സംസ്ഥാന സർക്കാരുകളും ന്യൂനപക്ഷ മന്ത്രാലയവും വഖഫ് ബോർഡും കേസിൽ എതിർ കക്ഷികളാണ്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ പള്ളികളിൽ മുസ്ലീം സ്ത്രീകൾക്ക് പ്രവേശനം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top