ബര്‍വാനിയില്‍ കിണറ്റില്‍ അഞ്ച് കുട്ടികളുടെ മൃതദേഹം

മധ്യപ്രദേശിലെ ബര്‍വാനിയില്‍ അഞ്ച് കുട്ടികളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഒന്നിനും അഞ്ചിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. ചിക്ലിയിലാണ് സംഭവം. ഭതര്‍ സിംഗ് എന്നയാളിന്റെ മക്കളാണ് അഞ്ച് പേരും. ഇവരുടെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ കിണര്‍. ഇയാള്‍ക്ക് രണ്ട് ഭാര്യകളിലുള്ള കുഞ്ഞുങ്ങളാണിത്. ഇയാളും ആദ്യ ഭാര്യയേയും രണ്ട് ദിവസമായി കാണാനില്ല. രണ്ടാമത്തെ ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here