കൊലപാതക കേസുകളില്‍ ആള്‍ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് ഹരിയാന കോടതി
2014ൽ നടന്ന രണ്ട് കൊലപാതക കേസുകളിൽ സ്വയം പ്രഖ്യാപിത ആൾദൈവം രാംപാൽ കുറ്റക്കാരനെന്ന് കോടതി. ഇയാൾക്കുള്ള ശിക്ഷാവിധി ഈ മാസം 16,17 തീയതികളിലായി പ്രഖ്യാപിക്കും. ഹരിയാനയിലെ ഹിസാർ അഡീഷണൽ സെഷൻസ് കോടതിയാണ് രാംപാലിനെ കുറ്റക്കാരനെന്ന് വിധിച്ചത്.
നേരത്തെയുള്ള മറ്റു ചില കേസുകളുമായി ബന്ധപ്പെട്ട് രാംപാൽ ജയിലിലാണ്. 2014 നവംബറിൽ ബർവാലയിലെ ആശ്രമത്തിൽ പൊലീസും രാംപാൽ അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറു പേർ മരിച്ചതാണ് ആദ്യത്തെ കേസ്. കൂടാതെ രാംപാലിന്റെ ആശ്രമത്തിൽ 2014 നവംബർ18ന് ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here