Advertisement

എം.ടിയുടെ ‘രണ്ടാമൂഴം’ തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ്

October 11, 2018
1 minute Read
randamoozam

എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവ്. എം.ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിഖ്യാത നോവലായ രണ്ടാമൂഴം അടിസ്ഥാനമാക്കി എം.ടി വാസുദേവന്‍ നായര്‍ രചിച്ച തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെ കോടതി താല്‍ക്കാലികമായി വിലക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ഒക്ടോബര്‍ 25 ന് കേസ് വീണ്ടും പരിഗണിക്കും.

സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാല്‍ തിരക്കഥാകൃത്തുകൂടിയായ എം ടി സിനിമാ പ്രോജക്‌ടില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും കൈമാറിയ തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം ടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുന്ന മുറയ്‌‌‌ക്ക് മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചു നല്‍കാമെന്നും  കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top