Advertisement

തഞ്ചാവൂർ ക്ഷേത്രത്തിലെ ആയിരംവർഷം പഴക്കമുള്ള 41 വിഗ്രഹങ്ങൾ മോഷണം പോയി; പകരം സ്ഥാപിച്ചിരിക്കുന്നത് വ്യാജ വിഗ്രഹങ്ങൾ

October 12, 2018
0 minutes Read

തഞ്ചാവൂർ ക്ഷേത്രത്തിലെ ആയിരംവർഷം പഴക്കമുള്ള 41 വിഗ്രഹങ്ങൾ മോഷണം പോയതായി കണ്ടെത്തി. നടരാജ വിഗ്രഹം അടക്കമുള്ളവ മോഷണം പോയതായാണ് വിഗ്രഹക്കടത്ത് കേസികൾ അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം കണ്ടെത്തിയത്. പകരം സ്ഥാപിച്ചിരിക്കുന്നത് വ്യാജ വിഗ്രഹങ്ങളാണെന്നും കണ്ടെത്തി.

ഒരാഴ്ച്ച മുമ്പ് നടന്ന അന്വേഷമത്തിൽ 10 വിഗ്രഹങ്ങൾ നഷ്ടമായതായി കണ്ടെത്തിയിരുന്നു. തുടർ പരിശോധനയിലാണ് മറ്റ് 31 വിഗ്രഹങ്ങൾ കൂടി നഷ്ടമായതായി കണ്ടെത്തിയിരിക്കുന്നത്.

ചെന്നൈ വ്യവസായി രൺവീർ ഷായുടെ വീട്ടിൽ നിന്ന് കോടികൾ വിലമതിക്കുന്ന വിഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു. ഈ വിഗ്രഹങ്ങൾ ക്ഷേത്രത്തിലെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top