അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്റെർനെറ്റ് സേവനം തടസ്സപ്പെടാൻ സാധ്യത

ലോകവ്യാപകമായി അടുത്ത 48 മണിക്കൂറിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെടാൻ സാധ്യതയെന്ന് റഷ്യയുടെ അറിയിപ്പ്. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈൻ സെർവറുകളെല്ലാം പ്രവർത്തനരഹിതമാക്കുന്നതോടെയാണിത്. ഏതാനും സമയത്തേക്കായിരിക്കും ഇന്റർനെറ്റ് തടസ്സം നേരിടുക..
അറ്രുകുറ്റപ്പണിക്കായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. ഇതുവഴി ഡൊമെയിൻ പേരുകൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനെ നേരിടുന്നതിന് സുരക്ഷ വർധിപ്പിക്കാനാണ് മെയിന്റനൻസ് നടത്തുന്നത്.
ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ് വര്‍ക്ക് ഓപ്പറേറ്റമാരും ഈ കീ മാറ്റത്തിന് തയ്യാറാകാത്ത പക്ഷം അവരുടെ സേവനം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാതെ വന്നേക്കാം എന്നാണ് കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here