Advertisement

‘ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ പുലിയും പിടിക്കാം പുരുഷനും പിടിക്കാം’; വിവാദ പരാമര്‍ശവുമായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ (വീഡിയോ)

October 12, 2018
0 minutes Read
prayar gopalakrishnan

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അവരെ പുലിയും പിടിക്കും പുരുഷനും പിടിക്കുമെന്ന് പ്രയാര്‍ പറഞ്ഞു. ശബരിമലയെ തായ്‌ലാന്റ് ആക്കി മാറ്റരുതെന്നും യുവതി പ്രവേശനം അനുവദിച്ചാല്‍ ഞാന്‍ ഇനി മുതല്‍ ശബരിമലയില്‍ പോകില്ലെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിനിടയിലാണ് പ്രയാറിന്റെ വിവാദ പരാമര്‍ശം.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധിയ്‌ക്കെതിരെ  കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top