Advertisement

ആറ് മാസം മുമ്പ് പൂട്ടിയ കെട്ടിടത്തിന് മുകളിൽ നിന്നും 11 കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി

October 13, 2018
0 minutes Read

ആറ് മാസം മുമ്പ് പൂട്ടിയ ഫ്യൂണറൽ ഹോമിൽ നിന്നും 11 കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തി. ഡ്രോപ് സീലങ്ങിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്ന് ഡെട്രോയിറ്റ് പോലീസ് അറിയിച്ചു. മിഷിഗനിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

കാൻഡ്രെൽ ഫ്യൂണറൽ ഹോമിൽ നിന്നും ഇന്നലെയാണ് കൺസ്ട്രക്ഷൻ തൊഴിലാളികൾ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. എട്ട് മൃതദേഹങ്ങൾ കാർഡ്‌ബോർഡ് പെട്ടിക്കകത്തും, മൂന്നെണ്ണം ഗാർബേജ് ബാഗിലും, ഒരെണ്ണം കാസ്‌ക്കെറ്റിലുമാണ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഫ്യൂണറൽ ഹോം മാനേജർ ജമേക്ക ബൂണിനെ പോലീസ് വിളിപ്പിച്ചു. എന്നാൽ എങ്ങനെയാണ് മൃതദേഹങ്ങൾ അവിടെ വന്നതെന്നോ ആരാണ് ഇതിന്റെ പിന്നിലെന്നോ ഒന്നും അവർക്കറിയില്ലെന്ന് പറഞ്ഞു. സംഭവത്തിന് പിന്നിൽ ആരായിരുന്നാലും അത് പുറത്തുകൊണ്ടുവരണമെന്നും അവർ പോലീസിനോട് പറഞ്ഞു.

ഏപ്രിലിലാണ് ഫ്യൂണറൽ ഹോമിന്റെ ലൈസൻസ് മിഷിഗൻ ലൈസൻസ് ആന്റ് റെഗുലേറ്ററി വിഭാഗം റദ്ദാക്കുന്നത്. എംബാം ചെയ്ത മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top