മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം; ധനസമാഹരണത്തിന് ഇതുവരെ കേന്ദ്രം അനുമതി നല്‍കിയില്ല

ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായുള്ള സംസ്ഥാന മന്ത്രിമാരുടെ വിദേശ യാത്ര പ്രതിസന്ധിയില്‍. ധനസമാഹരണത്തിനുള്ള യാത്രയ്ക്ക് അനുമതി ഇതേവരെ കേന്ദ്രം നല്‍കിയില്ല. മുഖ്യമന്ത്രിയും മറ്റ് പതിനേഴ് മന്ത്രിമാരുമാണ് വിദേശത്ത് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം നല്‍കിയ മുഖ്യമന്ത്രിയ്ക്കുള്ള യാത്രാനുമതിയില്‍ കര്‍ശന നിബന്ധനകളാണ് വച്ചിരിക്കുന്നത്.
ഈ മാസം പതിനെട്ടിനാണ് വിദേശ യാത്ര പോകാന്‍ തീരുമാനിച്ചത്. 18മുതല്‍ 22വരെയാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. യുഎഇ, ഒമാന്‍, ബഹ്റിന്‍, സൗദി, ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ബ്രിട്ടണ്‍, ജര്‍മ്മനി, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്ന് പണം സ്വരൂപീക്കാനായിരുന്നു തീരുമാനം. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കര്‍ശന വ്യവസ്ഥകള്‍ യാത്രയുടെ ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി സുനില്‍കുമാര്‍ പ്രതികരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here