ലുബാന്‍ ചുഴലികാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അറബികടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട ലുബാന്‍ ചുഴലികാറ്റ് കാരണം കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യത. ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ അറബികടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും, യെമന്‍, ഒമാന്‍ തെക്കന്‍ തീരങ്ങളിലും, ഗള്‍ഫ് ഓഫ് യെദന്‍ തീരങ്ങളിലും ഒക്ടോബര്‍ 14 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് ഇന്ന് 12 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top