അമ്മയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് വനിതാ സംഘടന
നടിയെ ആക്രമിച്ച വിഷയത്തില്‍ ഇനി താരസംഘടനയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ഡബ്യുസിസി. നിയമങ്ങള്‍ അവര്‍ തന്നെ ഉണ്ടാക്കിയ ശേഷം അവര്‍ തന്നെ മാറ്റുന്ന അവസ്ഥയാണ് സംഘടനയില്‍ നിലവില്‍ നടക്കുന്നതെന്ന് രമ്യാ നമ്പീശന് കുറ്റപ്പെടുത്തി. ജനറല്‍ ബോഡിയില്‍ എടുക്കുന്ന തീരുമാനം പിന്നീട് അടു്ത്ത മീറ്റിംഗില്‍ ചെല്ലുമ്പോള്‍ അത് മാറിയിരിക്കും, ഏതോ ഇന്‍വിസിബിള്‍ മീറ്റിംഗില്‍ അത് മാറ്റിയെന്നാണ് അറിയാന്‍ കഴിയുക. അങ്ങനെ ഒരു സ്ഥലം ഇനി ഞങ്ങള്‍ക്ക് പോരാടാന്‍ വേണ്ടെന്നും രമ്യാ നമ്പീശന് പറഞ്ഞു. ഇത് വരെ ദിലീപിനെ സംരക്ഷിക്കുന്ന നടപടിയാണ് സംഘടന എടുത്തിട്ടുള്ളത്. അമ്മ സംഘടനയിലെ നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
ഞങ്ങള്‍ എവിടെ നിന്നും ഒളിച്ചോടുന്നില്ല. ഇനിയും മീറ്റിംഗില്‍ പങ്കെടുക്കും. അത് അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാനാണ്. മീറ്റിംഗില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വിശ്വസിക്കില്ലെന്നും ഡബ്യുസിസി അംഗങ്ങള്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here