‘സിപിഐക്ക് തീരാനഷ്ടം, മാതൃകയായ നേതാവ്’; സെല്‍വരാജിന്റെ മരണത്തില്‍ അനുശോചിച്ച് പാര്‍ട്ടി നേതൃത്വം

സിപിഐ എംപി എം സെല്‍വരാജിന്റെ വിയോഗത്തില്‍ അനുശോചിച്ച് പാര്‍ട്ടി നേതൃത്വം. എല്ലാവര്‍ക്കും മാതൃകയായ നേതാവായിരുന്നു സെല്‍വരാജെന്ന് സിപിഐ നേതൃത്വം പ്രതികരിച്ചു. സെല്‍വരാജിന്റെ നിര്യാണം സിപിഐയ്ക്കും ജനങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചിച്ചു.(CPI condoles M Selvaraj MP’s death)
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് എംപി എം സെല്‍വരാജ് (67) അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. നേരത്തെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ എം സെല്‍വരാജ് നാല് തവണ സിപിഐ എംപിയായിട്ടുണ്ട്. 1989, 1996, 1998, 2019 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്‌കാര ചടങ്ങുകള്‍ തിരുവാരൂരിലെ സീതാമല്ലിയില്‍ നടക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
Story Highlights : CPI condoles M Selvaraj MP’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here