Advertisement

അലഹബാദ് ഇനിമുതൽ പ്രയാഗ് രാജ്

October 14, 2018
0 minutes Read
Jinnah cannot be honoured in India says UP CM Yogi Adityanath

ഉത്തർപ്രദേശിലെ അലഹബാദ് ജില്ല ഇനിമുതൽ പ്രയാഗ് രാജ് എന്ന് അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹബാദിന്റെ പുനർനാമകരണം സംബന്ധിച്ച വിവിരം പുറത്ത് വിട്ടത്. 2019ൽ കുംഭമേള നടത്താനിരിക്കെയാണ് പേരുമാറ്റം.

ജനുവരി മുതൽ മാർച്ച് വരെയാണ് കുംഭമേള.ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നതിനൊപ്പം അലഹബാദിന്റെ പേരു മാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിട്ടുണ്ടെന്ന് യോഗി മാധ്യമങ്ങളോട് പറഞ്ഞു.ഗവർണർ രാം നായിക് ഇതിനോടകം തന്നെ പേരു മാറ്റത്തിന് അനുമതിനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത മന്ത്രിസഭായോഗത്തിൽ പ്രമേയം പാസാക്കുമെന്നും കുംഭമേളയ്ക്കായുള്ള എല്ലാരുക്കങ്ങളും പൂർത്തിയായതായും യോഗി പറഞ്ഞു.പ്രയാഗ് എന്നായിരുന്നു അലഹബാദിന്റെ ആദ്യകാല നാമം .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top