പ്രളയബാധിത സംസ്ഥാനം എന്ന പരിഗണനയില്ല; താത്ക്കാലിക പട്ടികയിൽ കേരളത്തിന്റെ വിഹിതം 26.85 കോടി രൂപ- ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

ആർ.രാധാക്യഷ്ണൻ
പ്രളയബാധിത സംസ്ഥാനമായി കേരളത്തെ ഇത്തവണ പരിഗണിയ്ക്കും എന്നായിരുന്നു പ്രതിക്ഷിച്ചിരുന്നത്. എന്നാൽ അത് ഉണ്ടായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ ഉത്തരവിൽ ഇക്കുറിയും കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത് ബി കാറ്റഗറിയിലാണ്. കേന്ദ്ര വിഹിതം ലഭിക്കാൻ ഏതെങ്കിലും ഒരു പദ്ധതിയിൽ നാൽപ്പത് ശതമാനം തുക വിനിയോഗിക്കാൻ ബാധ്യത ഉള്ള സംസ്ഥാനങ്ങളാണ് ബി.കാറ്റഗറിയിൽ.
കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ ഉത്തരവ് പ്രകാരം 2019-20 വർഷത്തിലെ പോലീസ് നവീകരണ പദ്ധതിക്കായ് സംസ്ഥാനത്തിന് വകയിരുത്തിയിരിക്കുന്നത് 26.85 കോടി രൂപയാണ്. ഇതനുസരിച്ച് 16.11 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഇതു ലഭിക്കാനാകട്ടെ 10.74 കോടി രൂപ സംസ്ഥാനം വകയിരുത്തുകയും വേണം.
പോലീസ് നവീകരണ പദ്ധതിയിലെ എ ഗ്രൂപ്പിൽ ഇത്തവണ ഉൾപ്പെടുത്തും എന്നായിരുന്നു സംസ്ഥാനം പ്രതിക്ഷിച്ചിരുന്നത് . അങ്ങനെയെങ്കിൽ തൊണ്ണൂറ് ശതമാനം കേന്ദ്രവിഹിതം സംസ്ഥാനത്തിന് ലഭിക്കുമായിരുന്നു. പ്രളയത്തിന് ശേഷം സംസ്ഥാനം നേരിടുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ എ ഗ്രൂപ്പിൽ സംസ്ഥാനത്തെ ഉൾപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും തയ്യാറായിരുന്നു. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രിയ സമ്മർദ്ധമാണ് കാര്യങ്ങൾ മാറ്റി മറിച്ചത്.
.
ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം കേരളം അംഗികരിച്ചാൽ മറ്റ് കേന്ദ്ര പദ്ധതികളിലും സംസ്ഥാനം നാൽപ്പത് ശതമാനം തുക വിനിയോഗിക്കേണ്ടി വരും. ധനപ്രതിസന്ധി നേരിടുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തിൽ വലിയ സാമ്പത്തിക ബാധ്യത ആകും ഇത് സംസ്ഥാനത്തിന് സമ്മാനിക്കുക.
ഉത്തരവിന്റെ പകർപ്പ് ചുവടെ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here