Advertisement

മീ ടു; മുകേഷിന് മാത്രം പ്രത്യേക നിയമം ഇല്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

October 14, 2018
Google News 1 minute Read
j mercykutty amma

മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മുകേഷിനെതിരായി വന്ന മീ ടു പരാതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു മന്ത്രി. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.  ഡബ്ല്യുസിസി ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്നും സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുമെന്നും വിഷയം അമ്മയും ഡബ്ല്യുസിസിയും തമ്മിൽ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here