പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം; ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കം

പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവിഷ്കകരിച്ച ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചതാണിക്കാര്യം. തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായുള്ള പദ്ധതികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള ക്രൗഡ് ഫണ്ടിംഗ് വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും, ഇവയില്‍ താത്പര്യമുള്ള പദ്ധതികളുടെ നിര്‍മ്മാണത്തിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭാവന ചെയ്യാം. കമ്പനികള്‍ക്ക് തങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ പദ്ധതികളെ ഉള്‍പ്പെടുത്താന്‍ കഴിയും വിധമാണ് പോര്‍ട്ടലിന്റെ രൂപകല്‍പന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here