Advertisement

അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറുടെ മൊഴി

October 16, 2018
Google News 0 minutes Read

അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് വയലിനിസ്റ്റ് ബാലഭാസ്‌കറാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ഡ്രൈവര്‍. കൊല്ലം മുതലാണ് ബാലഭാസ്‌കര്‍ വാഹനം ഓടിച്ചതെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. ലക്ഷ്മിയും മകള്‍ തേജസ്വിനിയും മുന്‍ സീറ്റിലായിരുന്നു എന്നും ഡ്രൈവറുടെ മൊഴി. ഡ്രൈവറായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു നേരത്തെ നിഗമനം.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here